ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണയുടെ സംസ്കാരിക ചടങ്ങിൽ നടകീയ രംഗങ്ങൾ. ഇതിഹാസ താരത്തിന്റെ പേരിൽ ആദ്യ ഭാര്യയും മുൻ കാമുകിയും തമ്മിൽ തർക്കം. ആയിരക്കണക്കിനു ആരാധകരാണ് താരത്തിനു അന്ത്യാഞ്ജലി അർപ്പിക്കാൻ കാസാ റൊസാഡയിൽ തടിച്ച് കൂടിയത്. എന്നാൽ, അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ തന്നെ അനുവദിച്ചില്ലെന്ന് പറയുകയാണ് മുൻ കാമുകിയായ റോഷ്യോ ഒളീവിയ.
മറഡോണയുടെ ഭൗതിക ശരീരം കാണാൻ പൊതുജനങ്ങളെ മുഴുവൻ അനുവദിച്ചു. പക്ഷേ, എന്നെ മാത്രം സമ്മതിച്ചില്ല. തന്നെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിൽ കയറ്റാൻ മുൻ ഭാര്യയായ ക്ളോഡിയ വില്ലാഫാനേ അനുവദിച്ചില്ലെന്നാണ് ഒളീവിയ പരസ്യമായി ആരോപിക്കുന്നത്.
‘എന്തിനാണ് ഇവർ എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്? അദ്ദേഹത്തിന്റെ കാമുകിമാരെല്ലാം കണ്ടു. പക്ഷേ, എന്നെ മാത്രം അദ്ദേഹത്തിന്റെ മുഖം അവസാനം ഒരു നോക്ക് കാണാൻ ഇവരെന്താണ് അനുവദിക്കാത്തത്?‘ – ഒളീവിയ ചോദിക്കുന്നു. 1989ൽ തന്റെ 19 ആമത്തെ വയസിലായിരുന്നു മറഡോണയുടെ ആദ്യ വിവാഹം. അന്ന് 17കാരിയായ വില്ലാഫാനേയായിരുന്നു വധു.
15 വർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും 2004ൽ വേർപിരിഞ്ഞു. ഇരുവർക്കും 2 പെണ്മക്കളാണുള്ളത്. വില്ലാഫാനേയുമായി വേർപിരിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷം മറഡോണ ഒളീവിയയുമായി ഡേറ്റിംഗിലായി. എന്നാൽ, 5 വർഷം ഒരുമിച്ച് താമസിച്ച ശേഷം ഇരുവരും വേർപിരിഞ്ഞു. ഇന്നലെ അദ്ദേഹത്തിനെ അവസാനം ഒരു നോക്ക് കാണാൻ കാമുകിമാർ എല്ലാവരും എത്തിയിരുന്നു.
‘അദ്ദേഹത്തെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നല്ല മനോഹരമായ ഓർമകളാണ് അദ്ദേഹത്തോടൊപ്പം എനിക്കുള്ളത്. മരണം എന്നെ ഞെട്ടിച്ചു. നല്ല ഹൃദയത്തിനുടമയായിരുന്നു. എല്ലാം ദൈവം കാണുന്നുണ്ട്, അതിനു വലിയ വില കൊടുക്കേണ്ടി വരും.‘- ഒളീവിയ പറയുന്നു.
Post Your Comments