Latest NewsFootballNewsInternationalSports

വിജയം കുടുംബത്തിനും രാജ്യത്തിനും മറഡോണയ്ക്കും സമർപ്പിക്കുന്നു: മാതൃകയായി ലയണൽ മെസ്സി

ബ്വേനസ്​ എയ്​റിസ്​: കോപ്പ അമേരിക്കയിലെ വിജയം കുടുംബത്തിനും തന്‍റെ രാജ്യത്തിനും അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണക്കും സമര്‍പ്പിച്ച്‌ ലയണല്‍ മെസ്സി. എവിടെയായിരുന്നാലും ഡീഗോ തങ്ങള്‍ക്കുമേല്‍ പ്രോത്സാഹനം ചൊരിഞ്ഞിട്ടുണ്ടാകുമെന്നും ഇന്‍സ്റ്റ​ഗ്രാമില്‍ മെസ്സി എഴുതി. 1993 ന് ശേഷം ആദ്യമായിട്ടാണ് അർജന്റീന ഒരു കിരീടം സ്വന്തമാക്കുന്നത്.

Also Read:വാക്സിനുള്ള പണവും, ഒരു പൊതിച്ചോറും അയക്കേണ്ട വിലാസം : ക്യൂബയെ ട്രോളി ശിവശങ്കര്‍

‘ഈ വിജയം എന്‍റെ കുടുംബത്തിന്​ സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കു​ന്നു. കളത്തില്‍ കരുത്തോടെ തുടരാന്‍ എനിക്ക്​ എല്ലായ്​പോഴും അവര്‍ ഊര്‍ജം പകരുന്നു. ഞാന്‍ ഒരുപാട്​ സ്​നേഹിക്കുന്ന പ്രിയ സുഹൃത്തുക്കള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നു. എല്ലാറ്റിലുമുപരി ഈ മഹാമാരിക്കാലത്തേറ്റ തിരിച്ചടികള്‍ക്കു നടുവിലും ഞങ്ങളെ പിന്തുണക്കു​കയും ഒപ്പംനില്‍ക്കുകയും ചെയ്​ത നാലരക്കോടി അര്‍ജന്‍റീനക്കാര്‍ക്കും​ ഈ മഹദ്​ വിജയം സമര്‍പ്പിക്കുന്നു’ -മെസ്സി കുറിച്ചു.

അർജന്റീനയുടെ വിജയം മെസ്സി എന്ന ഫുട്ബോളിന്റെ രാജകുമാരനെ ഉന്നതിയുടെ പരകോടിയിൽ എത്തിച്ച ഒന്നായിരുന്നു. ഇപ്പോഴും ആ വിജയത്തിന്റെ ആരവങ്ങൾ ലോകജനതയിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button