വാരാണസി: കാശി വിശ്വനാഥക്ഷേത്ര ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി.ക്ഷേത്ര സമുച്ചയത്തിന്റെ സമഗ്രമായ വികസനം തന്റെ ദീർഘകാല സ്വപ്നമാണെന്ന് അദ്ദേഹം പറഞ്ഞു.‘വിശ്വനാഥ ക്ഷേത്രവികസനം ദീർഘകാലമായി എന്റെ മനസ്സിലുണ്ട്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപേ തന്നെ ഞാൻ വിശ്വനാഥക്ഷേത്രത്തിൽ വന്നിട്ടുണ്ട്. ക്ഷേത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അന്ന് തൊട്ട് ഞാൻ ആഗ്രഹിക്കുന്നതാണ്. ഭോലേനാഥന്റെ അനുഗ്രഹത്താൽ അത് ഇന്ന് സഫലീകരിക്കപ്പെട്ടു’.
യോഗി ആദിത്യനാഥ് സംസ്ഥാനത്ത് അധികാരത്തിൽ വന്നതിന് ശേഷം കാശിയുടെ വികസനം ശരവേഗത്തിൽ മുന്നോട്ട് കുതിക്കുകയാണ്. ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി ക്ഷേത്രസമുച്ചയത്തെ ഗംഗാ തീരവുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി വൈകിപ്പിച്ചതിന് അദ്ദേഹം മുൻ സർക്കാരിനെ വിമർശിച്ചു.
ആദ്യ മൂന്ന് വർഷങ്ങളിൽ മുൻ സംസ്ഥാന സർക്കാർ വേണ്ടതു പോലെ സഹകരിച്ചിരുന്നുവെങ്കിൽ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ മൂന്ന് വർഷങ്ങളിലും മുൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് നിസ്സഹകരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments