ഇന്ത്യയിലെ ചരിത്ര പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം റെക്കോർഡിന്റെ നിറവിൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 12.92 കോടി ഭക്തരാണ് വാരണാസിയിലെ ക്ഷേത്രം സന്ദർശിച്ചത്. വിശേഷ ദിവസങ്ങളിലും പുണ്യമാസമായ ശ്രാവണ മാസത്തിലുമാണ് കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് എത്തിയത്. ഈ ദിവസങ്ങളിൽ റെക്കോർഡ് ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളത്. 2021 ഡിസംബർ മാസമാണ് കാശി വിശ്വനാഥ് ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇടനാഴിയുടെ ഉദ്ഘാടനത്തിന് ശേഷം അത്യപൂർവ്വ തിരക്കിനാണ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്.
2021 ഡിസംബർ 13 മുതൽ 2023 ഡിസംബർ 6 വരെ 92,24,000-ലധികം ഭക്തർ ദർശനം നടത്തിയിട്ടുണ്ട്. ഡിസംബർ അവസാനിക്കുമ്പോഴേക്കും ഇത് 13 കോടി കവിയുമെന്നാണ് ക്ഷേത്രം അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ 5.3 കോടി ആളുകളും ക്ഷേത്രത്തിൽ എത്തിയിട്ടുണ്ട്. ഭക്തർക്ക് പുറമേ, വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ, ക്ഷേത്രത്തിന്റെ വിസ്തൃതി 5 ലക്ഷം ചതുരശ്ര അടിയായി ഉയർത്തിയിട്ടുണ്ട്. ഇതോടെയാണ് ക്ഷേത്രത്തിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ എണ്ണവും ഉയർന്നത്.
Also Read: തിരഞ്ഞെടുത്ത മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! മാരുതിയുടെ ഈ കാറുകൾ സ്വന്തമാക്കാൻ സുവർണ്ണാവസരം
Post Your Comments