Latest NewsIndia

കാശിവിശ്വനാഥന് പ്രൗഢി തിരികെ ലഭിച്ചു, നടന്നത് ഗാന്ധിജിയുടെ സ്വപ്ന സാക്ഷാത്കാരം: പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് യോഗി

മഹാറാണി അഹ്ലിയഭായ് ഹോൾകാർ, മഹാരാജ രഞ്ജിത് സിംഗ്, എന്നിവരും കാശിയുടെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു

ലക്‌നൗ : ഭാരതത്തിലെ ജനങ്ങളുടെ ആയിരം വർഷത്തെ കാത്തിരിപ്പ് സഫലമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയിലെ ജനങ്ങളാണ് നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ പാരമ്പര്യത്തിൽ പൂർണമായും വിശ്വസിക്കുന്ന ഒരോരുത്തരും ഇന്ന് പ്രധാനമന്ത്രിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയറിയിക്കുകയാണെന്നും യോഗി പറഞ്ഞു.

മുഗൾ ചക്രവർത്തിമാരുടേയും മറ്റ് അക്രമികളുടെയും അതിക്രമങ്ങൾക്ക് ഇരയായ കാശി ക്ഷേത്രത്തെ പുരാതന പ്രൗഢിയിലേക്ക് കൊണ്ടുവരാൻ നിരവധി പേർ ശ്രമിച്ചിരുന്നു. മഹാറാണി അഹ്ലിയഭായ് ഹോൾകാർ, മഹാരാജ രഞ്ജിത് സിംഗ്, എന്നിവരും കാശിയുടെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. എന്നാൽ അതെല്ലാം പൂർത്തീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ വിശ്വാസം സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദിയറിയിച്ചു.

രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിൽ നിരവധി പേർക്ക് ഇവിടെ സ്വാധീനവും പ്രതാപവും ലഭിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സ്വപ്‌നമായ കാശി വിശ്വനാഥ ധാം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. നൂറ് വർഷങ്ങൾക്ക് മുൻപ് തകർന്നു കിടന്ന കാശിയിലെ ക്ഷേത്രം സന്ദർശിച്ച മഹാത്മാ ഗാന്ധിയുടെ വേദനയാണ് ഇന്ന് ഇല്ലാതായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button