ഉത്തരേന്ത്യയിലെ അതിപ്രശസ്ത ക്ഷേത്രമായ കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ക്ഷേത്ര ഭരണ സമിതിയും സർക്കാരും സംയുക്തമായി ചേർന്നാണ് ആരോഗ്യ കേന്ദ്രം നിർമ്മിച്ചത്. അനുദിനം വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ഭക്തജനത്തിരക്ക് പരിഗണിച്ചാണ് ക്ഷേത്രത്തിനു സമീപം തന്നെ ആരോഗ്യ കേന്ദ്രം നിർമ്മിച്ചത്. ഉത്തർപ്രദേശിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് കാശിയിൽ ദർശനത്തിനായി എത്താറുള്ളത്.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് അവശ്യ ഘട്ടങ്ങളിൽ ദൂരെയുള്ള ആരോഗ്യകേന്ദ്രങ്ങളെയാണ് ആശ്രയിക്കേണ്ടി വന്നിരുന്നത്. നിലവിൽ, ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിന് തൊട്ടടുത്താണ് ശ്രീ കാശി വിശ്വനാഥ് ധാം ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ, വളരെ എളുപ്പത്തിൽ തന്നെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാനാകും. ഇവിടെ 24 മണിക്കൂറും വിദഗ്ധരുടെ നേതൃത്വത്തിൽ മെഡിക്കൽ സേവനം ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ, ഭക്തർക്ക് തുടർ ചികിത്സ ആവശ്യമാണെങ്കിൽ ആംബുലൻസിന്റെ സഹായത്തോടെ വലിയ ആശുപത്രികളിലേക്ക് അയക്കാനുള്ള സൗകര്യവുമുണ്ട്.
Also Read: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയിൽ വ്യാജ സിദ്ധൻ പിടിയിൽ
Post Your Comments