Latest NewsIndiaNews

അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ, ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു

ശ്രീകോവിൽ ഉൾപ്പെടെയുള്ള താഴെ നിലയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെയാണ് പൂർത്തീകരിക്കുക

അയോധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി അധികൃതർ. നിലവിൽ, ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചിട്ടുണ്ട്. വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മാതൃകയിൽ അയോധ്യയും വികസിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഭക്തരുടെ യാത്ര സുഗമമാക്കാൻ ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡുകൾ 20 മീറ്ററോളമാണ് വീതി കൂട്ടുക. അതേസമയം, രാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ സഹദതാഗഞ്ച്-നായഘട്ട് റോഡ് നിർമ്മിക്കാൻ ക്ഷേത്ര ട്രസ്റ്റ് ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.

ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ശ്രീകോവിൽ ഉൾപ്പെടെയുള്ള താഴെ നിലയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെയാണ് പൂർത്തീകരിക്കുക. ഇതിനുശേഷം അടുത്ത നിലയുടെ നിർമ്മാണം ആരംഭിക്കുന്നതാണ്. ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് വിഗ്രഹ പ്രതിഷ്ഠ നടത്താനും, വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താനും അനുവദിക്കും. ക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണപ്രവർത്തനങ്ങളും 2025 ഡിസംബറോടെണ്  പൂർത്തിയാക്കുക.

Also Read: ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം മോദിക്കും അശ്വനി വൈഷ്ണവിനും ബാധകം: ശരദ് പവാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button