ലക്‌നൗ: ഉത്തർപ്രദേശിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കി ബിജെപി മുന്നേറുകയാണ്. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, അവസാന ലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പ്രചാരണ പരിപാടികൾ ആവേശകരമാക്കിയത്. പാർട്ടി അംഗങ്ങളും പ്രതിനിധികളും പുഷ്പങ്ങൾ വാരിയെറിഞ്ഞാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
തൊഴുകയ്യോടെ പ്രധാനമന്ത്രി അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. റോഡ്ഷോയ്‌ക്ക് ശേഷം, പ്രധാനമന്ത്രി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തി. ഇവിടെ വെച്ച് ഢമരു കൊട്ടുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
വീഡിയോ കാണാം:
#WATCH | PM Modi tries his hand at ‘damru’ at Kashi Vishwanath Temple in Varanasi, post his roadshow ahead of the last phase of #UttarPradeshElections2022 pic.twitter.com/N7HaEtlETx
— ANI UP/Uttarakhand (@ANINewsUP) March 4, 2022
അതേസമയം, വാരാണാസിയിലെ പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോയിൽ നിരവധി പേർ പങ്കെടുത്തു. ജനങ്ങളുടേയും പാർട്ടി പ്രവർത്തകരുടേയും വൻ ജനപങ്കാളിത്തമാണ് റോഡ് ഷോ സാക്ഷ്യം വഹിച്ചത്. വാരണാസിയിലെ മാൽദാഹിയ മേഖലയിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്. വിശ്വനാഥ് ധാമിൽ റോഡ് ഷോ സമാപിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും വാരാണാസിയിൽ ഉണ്ടാകും. യുപിയിൽ ഏഴാം ഘട്ട വോട്ടെടുപ്പ് മാർച്ച് ഏഴിനാണ് നടക്കുക. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഒൻപത് ജില്ലകളിലെ 54 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
Post Your Comments