ഹൈദരാബാദ്: പ്രതിരോധ വാക്സിന് സ്വീകരിച്ച കുട്ടി മരിച്ചു. തെലുങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. അതേസമയം വാക്സിനെടുത്ത 15 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ നാംപള്ളിയിലുള്ള ആരോഗ്യ കേന്ദ്രത്തില്‍നിന്നും വാക്സിന് സ്വീകരിച്ച കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വാക്സിന് ശേഷം പാരസിറ്റമോളിനു പകരം ട്രാമഡോള്‍ നല്‍കിയതാണ് അപകടത്തിന് കാരണം. ആരോഗ്യകേന്ദ്രത്തില്‍ ലഭ്യമായ രണ്ട് മരുന്നുകളിലെയും സമാന പാക്കേജിംഗ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എനനാല്‍ സംഭവത്തില്‍ മറ്റു പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments