ഹൈദരാബാദ്: കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ 23കാരിയായ യുവതി മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മറ്റൊരാളെ വിവാഹം ചെയ്യാന്‍ കാമുകന്‍ തീരുമാനിച്ചതാണ് കാരണം. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബാബു എന്ന യുവാവുമായി മാലിക എന്ന യുവതി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ അടുത്തിടെ യുവതിയെ അവഗണിച്ച യുവാവ്, മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടത്തിയതോടെ മാലിക പ്രകോപിതയായി ആത്മഹത്യ ഭീഷണി മുഴക്കുവായിരുന്നു.
പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ടവറില്‍ നിന്നും താഴെയിറക്കിയ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം ബാബുവിന്റെ വീട്ടുകാരുമായി പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നും ചര്‍ച്ചയ്ക്കൊടുവില്‍ യുവതിയുമായുള്ള വിവാഹത്തിന് യുവാവും കുടുംബവും സമ്മതിച്ചതായും പോലീസ് അറിയിച്ചു
Post Your Comments