ദമ്മാം: വ്യാജ സിഐഡിയെ കയ്യോടെ പിടികൂടി മലയാളി , മലയാളിയുടെ ജാഗ്രതയോടെയുള്ള ഇടപെടലിൽ വ്യാജ സി.ഐ.ഡി മണിക്കൂറുകൾക്കം പൊലീസ് പിടിയിലായി. ദമ്മാമിൽ ബഖാല ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഫൈസലാണ് തട്ടിപ്പുകാരനെ കുടുക്കാൻ മുന്നിട്ടിറങ്ങിയത്.
കടയുടെ മുന്നിൽ അത്യാവശ്യത്തിന്ക ഴിഞ്ഞ ദിവസം കാറ് പാർക്ക് ചെയ്ത ഉടനെയാണ് വെളുത്ത ഹുണ്ടായ് കാറിൽ സ്വദേശി വേഷധാരിയായ യുവാവ് എത്തി താൻ സി.ഐ.ഡി യാണന്ന് പരിചയപ്പെടുത്തിയത്. നിയമവിരുദ്ധമായി കാറ് നിർത്തിയതിന്റെ കാരണമന്വേഷിച്ച ഇയാൾ ഇഖാമയും, വണ്ടിയുടെ രേഖകളും വാങ്ങി പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടു. വണ്ടിയിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോ, മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. ഇതിനിടയിൽ 500 റിയാൽ കൈക്കലാക്കിയ ഇയാൾ അതിവേഗം കാറോടിച്ച് പോവുകയും ചെയ്തു
Post Your Comments