ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ലോകകപ്പ് കളിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിയാൻ ബിസിസിഐ നേതൃയോഗം. ചെയര്മാന് വിനോദ് റായ്, ഡയാന എഡുള്‍ജി, പുതുതായി നിയമിതനായ ലഫ്.ജനറല്‍. രവി തോഗ്ഡെ എന്നിവര്‍ തീരുമാനം അറിയാൻ യോഗം ചേർന്നിരുന്നു. തുടർന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. അതേസമയം, പാകിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിലെ വിയോജിപ്പും ആശങ്കകളും അറിയിച്ച് ഐസിസിക്ക് കത്തയക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാനെതിരെ ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കേണ്ടതില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ചേതന്‍ ചൗഹാന്, ഹര്ഭജന് സിംഗ് തുടങ്ങിയവര്‍ ഇന്ത്യ പാകിസ്ഥാനുമായി കളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Post Your Comments