കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത ലാലും കൃപേഷും വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി. കൂടാതെ കൊലപാതകത്തിനു ശേഷം ആദ്യം കസ്റ്റഡിയിലെടുത്തവരില്‍ ഒരാളാണ് ഇയാള്‍. അതേസമയം ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
കേസില്‍ ആദ്യം രേഖപ്പെടുത്തിയ അറസ്റ്റ് മുഖ്യ പ്രതിയായ എ പീതാംബരന്റേതായിരുന്നു. രണ്ടാമത് അറസ്റ്റ് ചെയ്തത് സജി ജോര്‍ജിനെയായിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനുമായി സജിയ്ക്ക് അടുത്ത ബന്ധമുണ്ട്. കൂടാതെ പാര്‍ട്ടിയുടെ പ്രദേശിക പ്രവര്ത്തകന് കൂടിയാണ് സജി.
സജിയെ കൂടാതെ അഞ്ച് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചേദ്യം ചെയ്യുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. കൊലപാതകത്തില്‍ ഇവരുടെ കൂടി പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കി.
Post Your Comments