
കുവൈറ്റ്: ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന കുവൈറ്റിലെ പ്രവാസികളെ തട്ടിപ്പിന് ഇരയാക്കുന്നതായി പരാതി. എംബസിയില്‍ നിന്നാണെന്ന രൂപത്തില്‍ ഫോൺ വിളിച്ച് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. എംബസി ഉദ്ദ്യോഗസ്ഥരെന്ന തരത്തില്‍ ചില വോയിസ് ക്ലിപ്പ് വഴിയും, ഫോട്ടോകളും പരിചയപ്പെടുത്തിയും തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നതായും മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ എംബസി ഇത്തരത്തില്‍, പ്രവാസികളെ ഫോണ്‍ ചെയ്ത് ഒരു തരത്തിലുമുള്ള പണ ഇടപാടുകള്‍ നടത്തുന്നില്ലെന്നും ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments