ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകര്‍ന്നു. ന്യൂഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംങ്ഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇത് മൂന്നാംതവണയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടാകുന്നത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്ല ജംങ്ഷന് സമീപത്ത് വെച്ച് ട്രെയിൻ ബ്രേക്ക് ജാമായി വഴിയിൽ കുടുങ്ങിയിരുന്നു.
Post Your Comments