ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി എന്ന ഖ്യാതി ഇനി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്‌നോക്കിന് സ്വന്തം. അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ ‘ഫിച്ച്’ ഏറ്റവും ഉയര്‍ന്ന റേറ്റിങ് നല്‍കിയതോടെയാണ് അഡ്‌നോക്ക് ആഗോളതലത്തില്‍ ഏറ്റവും മുകളിലെത്തിയത്.ലോകത്തെ ഏറ്റവും പ്രശംസനീയമായ തിരിച്ചടവ് ശേഷിയുള്ള എണ്ണ ഉല്‍പാദക കമ്പനി എന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന എ.എ പ്ലസ് റേറ്റിങാണ് ഫിച്ച് അഡ്‌നോക്കിന് നല്‍കിയത്.
ഫിച്ച് നേരത്തേ അബൂദബി സര്‍ക്കാറിന് തുല്യമായ ഡബിള്‍ എ റേറ്റിങ് അഡ്‌നോക്കിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. ഇപ്പോഴത്തേത് സ്വതന്ത്ര സ്ഥാപനം എന്ന നിലക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങാണ്. ഉയര്‍ന്ന ഉല്‍പാദന ശേഷി, കുറഞ്ഞ ഉല്‍പാദന ചെലവ്, ശ്രദ്ധേയമായ നീക്കിയിരിപ്പ് തുടങ്ങിയ ഘടകങ്ങളും റേറ്റിങിനെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന്റെ 4.2 ശതമാനം മാത്രമാണ് യു.എ.ഇയുടേത്. എന്നാല്‍, ഫിച്ച് റേറ്റിങിന്റെ കാര്യത്തില്‍ എ പ്ലസുള്ള പെട്രോ ചൈന, ഡബിള്‍ എ മൈനസുള്ള ഷെല്‍, ഫ്രാന്‍സിന്റെ ടോട്ടല്‍, എ റേറ്റിങുള്ള ബ്രിട്ടീഷ് പെട്രോളിയം എന്നിവ അഡ്‌നോക്കിന് താഴെയാണ്.
ഇത് അഡ്‌നോക്കിന്റെ സ്വതന്ത്രമായ കരുത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നല്‍കിയ റേറ്റിങാണ്. അഡ്‌നോക്കിന്റെ ഉടമസ്ഥാവകാശമുള്ള അബൂദബി സര്‍ക്കാറിന്റെ സമ്പത്തുകള്‍ക്ക് പോലും അഡ്‌നോക്കിനേക്കാള്‍ താഴെയാണ് റേറ്റിങ്ങുള്ളത്. സ്ഥാപനം എന്ന നിലയില്‍ അഡ്‌നോക്കിന്റെ സാമ്പത്തികശേഷിയും പ്രകടനവും മാത്രം വിലയിരുത്തിയാണ് ഈ റേറ്റിങ് എന്നത് ശ്രദ്ധേയമാണ്. മറ്റ് അനുബന്ധ ഘടകങ്ങളില്‍ റേറ്റിങിന് പരിഗണിക്കാതെയാണ് ഈ നേട്ടമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments