അബുജ: തെക്കുകിഴക്കന്‍ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയില്‍ നടന്ന സ്ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. സമീപത്തുള്ള വീടുകളിലേയ്ക്കും തീപടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. എന്നാല്‍, ഇതിനെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.
Read Also : നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം: അമ്മയും മകളും മരിച്ചു
ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് നൈജീരിയ. തെക്കന്‍ മേഖലയില്‍ അനധികൃത എണ്ണശുദ്ധീകരണം സാധാരണയാണ്. പ്രതിദിനം രണ്ട് ബില്യണ്‍ ബാരല്‍ എണ്ണ വരെ ഉത്പാദിപ്പിക്കുന്ന രാജ്യമായിരുന്നിട്ടും, നൈജീരിയയിലെ ഭൂരിഭാഗം ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്.
പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതും പൈപ്പ് ലൈനുകള്‍ നശിപ്പിച്ച് പെട്രോള്‍ ഊറ്റി കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ഇതിന് മുന്‍പും ഇത്തരത്തില്‍ അനധികൃത എണ്ണ ശുദ്ധീകരണശാലകളില്‍ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ എണ്ണ സമ്പത്ത് മോഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, നൈജീരിയിലെ അധികൃതര്‍ റിഫൈനറികള്‍ റെയ്ഡ് ചെയ്ത് നീക്കം ചെയ്യാന്‍ സൈന്യത്തെ വിന്യസിച്ചതായും അന്താഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments