
കുവൈറ്റ് സിറ്റി: അല്‍ അഹമ്മദി ഓയില്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി കുവൈറ്റ് നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചു.
Read Also : ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതി വിധി : സർക്കാർ അപ്പീലിന് പോകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
കെഎന്‍പിസി അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി സിഇഒയും ഔദ്യോഗിക വക്താവുമായ അഹെദ് അല്‍ ഖുറായിഫാണ് തീപിടുത്തം സ്ഥിരീകരിച്ചത്. റിഫൈനറിയുടെ ഗ്യാസ് ലിക്വിഫാക്ഷന്‍ യൂനിറ്റ് 32-ല്‍ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കി.
ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികള്‍ നടക്കുന്ന സമയത്താണ് യൂണിറ്റിന് തീപിടിച്ചത്, അപകടത്തെ നേരിടാന്‍ അടിയന്തര പദ്ധതി ഉടനടി ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തീപിടിത്തത്തില്‍ പരിക്കേറ്റ തൊഴിലാളികളെ വൈദ്യ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി.
Post Your Comments