Latest NewsNewsInternational

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നിലെ എണ്ണ സംഭരണ ശാല തകര്‍ന്നു

കീവ്: യുക്രെയ്നിലെ ഖാര്‍കീവിനെ ലക്ഷ്യമാക്കി വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ചെര്‍ണിഹീവിലെ എണ്ണ സംഭരണ ശാല, ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തില്‍ എണ്ണ സംഭരണ ശാലയില്‍ തീ ആളിപ്പടര്‍ന്നു. തുടര്‍ച്ചയായുള്ള ഷെല്ലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കുട്ടികള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാര്‍കീവ്.

അതേസമയം, യുക്രെയ്നില്‍ എട്ടാം ദിവസവും റഷ്യ ആക്രമണം ശക്തമാക്കുകയാണ്. എണ്ണ-ഇന്ധന ശാലകള്‍ കേന്ദ്രീകരിച്ചാണ് റഷ്യ ബോംബാക്രമണം നടത്തുന്നത്. ഖാര്‍കീവിലുണ്ടായ ഉഗ്ര സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ വീടുകള്‍ കത്തി നശിക്കുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും ചെയ്തതായാണ് വിവരം. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഖാര്‍കീവിലെ പള്ളിയുടെ ടെറിട്ടോറിയല്‍ ഡിഫന്‍സ് ആസ്ഥാനവും റഷ്യ ആക്രമിച്ചിരുന്നു. കീവിന് സമീപമുള്ള മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായി. കൂടാതെ തുറമുഖ നഗരമായ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button