ദുബായ്: അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്). കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെന്നും അഡ്നോക് ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജനുവരി 17 ന് അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിലാണ് ഇന്ത്യക്കാരായ ഹർദീപ് സിംഗ്, ഹർദേവ് സിംഗ് തുടങ്ങിയവർ കൊല്ലപ്പെട്ടത്. ഒരു പാകിസ്താൻ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സ്ഫോടനത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments