KeralaLatest News

ടി.പി വധം: പി.കെ കുഞ്ഞനന്തനെ പിന്തുണച്ച് കോടിയേരി

തിരുവനന്തപുരം: ടി.പി വധക്കേസിലെ പതിനാലാം പ്രതിയും ഇപ്പോള്‍ തടവു ശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടി.പി വധക്കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് കോടിയേരി പറഞ്ഞു. അതേസമയം കേസിലെ പ്രതിയായ കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും കോടിയേരി വ്യക്തമാക്കി.

കാസര്‍കോട് കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടികാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതേ പാര്‍ട്ടി വച്ച് പൊറുപ്പിക്കില്ലെന്നും കോടിയേരി അറിയിച്ചു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കാസര്‍കോട് കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ എന്നു കരുതുന്ന സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലായ ഏഴു പ്രതികളേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസില്‍ ഇന്നു തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button