ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ മരണം കൊലപാതകമാണെന്ന കെ എം ഷാജിയുടെ ആരോപണം ഏറ്റെടുത്ത് കോൺഗ്രസ്. കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനഃരന്വേഷിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
സിപിഎമ്മുകാര്‍ തന്നെ ഇക്കാര്യം പറയുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. ഗൗരവതരമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു. അതേസമയം, പി കെ കുഞ്ഞനന്തന്‍റെ മരണത്തെക്കുറിച്ച് ആരോപണമുന്നയിച്ചതില്‍ കെ എം ഷാജിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ സമ്മതിക്കില്ലെന്ന് കെ മുരളീധരനും പറഞ്ഞു.
Post Your Comments