വെള്ളറട : നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് വീണു കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ക് ദാരുണമരണം. കുടപ്പനമൂട് അലമണ്ണൂര് വടക്കേക്കര പുത്തന്‍വീട്ടില്‍ ശശികുമാറാണ് (41) മരിച്ചത്. വെള്ളറട ചൂണ്ടിക്കലിനു സമീപം ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം.
സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് പാലം നിര്‍മ്മിക്കുന്നതിന് തോടിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിക്കുന്നതിനിടെ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്ന് ശശികുമാറിന്റെ മുകളിലേക്ക് വീണു. ഭിത്തിക്കിടയില്‍ കുടുങ്ങിയ ശശികുമാറിനെ മറ്റ് തൊഴിലാളികളുംഓടിയെത്തിയ നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: ദിവ്യ, മക്കള്‍ : ആര്യ, ആദിത്ത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
Post Your Comments