കുമളി: അന്തരിച്ച സിപിഎം നേതാവിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ സംഘം ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ നടന്ന സംഭവത്തിൽ, മൂന്നാംമൈൽ സ്വദേശി ജോബിൻ ചാക്കോയെ (36) ആണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്.
അന്തരിച്ച സിപിഎം നേതാവിനെതിരേ സോഷ്യൽ മീഡിയയിൽ ജോബിൻ മോശം പോസ്റ്റിട്ടുവെന്ന് ആരോപിച്ച് സിപിഎം ഇയാൾക്കെതിരെ കേസ് കൊടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വണ്ടിപ്പെരിയാർ സ്റ്റേഷനിൽ ഹാജരാകാൻ ജോബിനോട് പോലിസ് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് അക്രമം.
ഈ ശീലങ്ങൾ നിങ്ങളുടെ പ്രണയ ജീവിതത്തെ അസ്വസ്ഥമാക്കിയേക്കാം
വർക്ക് ഷോപ്പ് ജീവനക്കാരനായ ജോബിൻ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം പ്രവർത്തകർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ജോബിന്റെ ഒരു കാലിന് ഒടിവുണ്ട്. വലത് കെെക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments