
അടിമാലി: നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ 40കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് സ്വദേശി ഗണേശൻ ആണ് മരിച്ചത്.
നവകേരള സദസിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് മുമ്പ് ചുഴലിരോഗം ഉള്ളതായി പൊലീസ് പറഞ്ഞു.
Read Also : ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു: ഒരാൾ കൂടി പിടിയിൽ
മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാൾ ചികിത്സ സഹായത്തിന് അപേക്ഷ നൽകാൻ എത്തിയതാണ്. പിതാവ്. അർജുനൻ മാതാവ്. മുനിയമ്മ. സഹോദരങ്ങൾ ബാലമുരുകൻ, വേൽമുരുകൻ, പാപ്പ
Post Your Comments