കുവൈറ്റ് സിറ്റി: ലോക സമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഈ സമയത്തും കരുതിയിരിക്കണമെന്ന് കുവൈറ്റ്. ഇവരുടെ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതായി എന്ന് പറയാനിയിട്ടില്ല.
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിന്റെ ഭാഗമായി വലിയ തോതില്‍ ഐസ് ഭീഷണി കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇപ്പോഴും ആയിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയിലെ കുവൈറ്റിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍-ഒതൈബി പറഞ്ഞു.
ഭീകരവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഉയര്‍ത്തുന്ന ഭീഷണി എന്ന വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ സുരക്ഷാ സമിതിയില്‍ നടന്ന പ്രത്യേക സെഷനില്‍ സംസാരിക്കവെയാണ് മന്‍സൂര്‍ അല്‍-ഒതൈബി ഇക്കാര്യം സൂചിപ്പിച്ചത്.
അന്താരാഷ്ട്ര ഇടപെടല്‍കൊണ്ടു ഇറാക്കിലും സിറിയയിലും ഉള്‍പ്പെടെ വലിയ തോതില്‍ ഐസ് ഭീകരതയെ കുറച്ചുകൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ ഇവര്‍ ഏത് സമയവും ഒന്നിക്കാനുള്ള പ്രവണതയെ കാണാതിരിക്കാന്‍ കഴിയില്ലെന്നും, ഇതിന്നെതിരെ നല്ല രീതിയിലുള്ള ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments