NattuvarthaLatest News

കടന്നല്‍ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്ക്

വിതുര: തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് നേരേ കടന്നല്‍കൂട്ടത്തിന്റെ ആക്രമണം.13 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റു. വിതുരയിലാണ് സംഭവം. മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേര്‍ വിതുര ഗവ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊപ്പം സ്വദേശികളായ ജസ്റ്റസ് (72), ലളിത (62),മാധവിയമ്മ (65) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉഷ (47), മുരളി (57), സുദര്‍ശനബാബു (51),? അഖില്‍ (21), വത്സല (55), മായ (48), ശാന്ത (51), ശാന്തകുമാരി (56), രജനികുമാരി (42), രഘു (48) എന്നിവര്‍ വിതുര ഗവ. താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ഇവരെ സഹായിക്കാനെത്തിയവര്‍ക്കും പരിക്കുണ്ട്. കടന്നലുകളുടെ ആക്രമണം ഭയന്ന് പ്രദേശവാസികള്‍ വീടുകള്‍ അടച്ചിട്ട് അകത്തിരുന്നു. തറയില്‍ കൂട് കൂട്ടിയിരുന്ന കടന്നലുകള്‍ കാടുവെട്ടിയപ്പോള്‍ കൂട്ടത്തോടെ ഇളകി ആക്രമണം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button