
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള ബിസിനസുകൾക്ക് ശേഷം മത്സ്യസമ്പത്തില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ‘മീന്‍സ്’ എന്ന് പേരില്‍ മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചത്.
18 വർഷമായി വിദേശത്തും സ്വദേശത്തുമായി ബിനോയ് നിരവധി ബിസിനസുകൾ നടത്തുന്നു. ഇതിൽ നിന്നെല്ലാം മാറി ചിന്തിച്ചുകൊണ്ടാണ് ഇത്തവണ മത്സ്യക്കച്ചവടത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത്. അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാൻ ബിനോയ്‌ക്ക് പ്രേരണയായതെന്നും അമ്മ വിനോദിനി പറഞ്ഞു.
അതേസമയം, മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്ക്കും ഭാവിയില്‍ ചുവടുറപ്പിക്കാന്‍ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് നിന്നും തുടക്കം കുറിച്ച പുതിയ സംരഭം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
Post Your Comments