Latest NewsIndia

2019 ലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി തന്നെ : പ്രഖ്യാപനവുമായി ബിജെപി

സംസ്ഥാന തലത്തിലുള്ള നേതാക്കന്മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത മഹാസഖ്യം ബി.ജെ.പിയുടെ മുന്നോട്ടു പോക്കിനെ ഒരുതരത്തിലും ബാധിക്കില്ല

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്ന് പ്രഖ്യാപിച്ച്‌ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാറപോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന തലത്തിലുള്ള നേതാക്കന്മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത മഹാസഖ്യം ബി.ജെ.പിയുടെ മുന്നോട്ടു പോക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാളിലും ഒഡീഷയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമാകും. എന്തു തന്നെ സംഭവിച്ചാലും ഉത്തര്‍പ്രദേശില്‍ സീറ്റ് നിലയിൽ കുറവ് വരില്ലെന്നും അമിത് ഷാ പറഞ്ഞു. ഞാന്‍ രാജ്യമെമ്ബാടും സന്ദര്‍ശിച്ചിട്ടുണ്ട്. ജനങ്ങള്‍ മോദിയ്ക്കു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നത് എനിക്കു കാണാം. അവരുടെ കണ്ണുകളിലുണ്ട് മോദിയ്ക്ക് അവര്‍ നല്‍കുന്ന പിന്തുണ.’ ഷാ പറഞ്ഞു. അഹമ്മദാബാദില്‍ എന്റെ കുടുംബം, ബി.ജെ.പി കുടുംബം കാമ്പയ്ന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button