Latest NewsIndia

അമിത് ഷാ മന്ത്രിസഭയിലെത്തിയാൽ ഈ വകുപ്പ് ഏറ്റെടുത്തേക്കുമെന്ന് സൂചന

ന്യൂ ഡൽഹി : അമിത് ഷാ മന്ത്രിസഭയിലെത്തിയാൽ ധനകാര്യ വകുപ്പ് ഏറ്റെടുത്തേക്കുമെന്ന് സൂചന. അരുൺ ജയ്റ്റലിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പകരക്കാരാനായി അമിത് ഷാ എത്തിയേക്കുന്നും അമിത് ഷായുടെ മന്ത്രിസഭാ പ്രവേശനത്തിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ തീരുമാനമായേക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനായേക്കും എന്ന ചര്‍ച്ചകൾ നിലനിൽക്കെയാണ് പുതിയ സൂചനകൾ പുറത്തുവരുന്നത്.

മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും ചടങ്ങിലേക്ക് നിരവധി ലോകനേതാക്കൾ അതിഥികളായെത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button