KeralaLatest News

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന അമിത് ഷായുടെ വാദം അതിശയകരമെന്ന് കോടിയേരി

കാസര്‍കോട്: കേരളത്തില്‍ 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗം അതിശയകരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതായി അറിയില്ല.തിരഞ്ഞെടുപ്പ് കാലത്ത് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ നുണ പറയുകയാണ്. ഈ സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയും അദ്ദേഹവും വ്യക്തമാക്കണമെന്നും കോടിയേരി പറയുകയുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പരമാവധി സഹായിച്ചുവെന്ന അമിത്ഷായുടെ വാദം അടിസ്ഥാന രഹിതമാണ്. ഓഖി ദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനം 7340 കോടി രൂപയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ടപ്പോള്‍ 133 കോടി മാത്രമാണ് നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന്റെയും ഹെലകോപ്ടറിന്റെയും നാവികനേസയുടെയും ചെലവെന്ന് പറഞ്ഞ് ഇതില്‍ 23.3 കോടി രൂപ തിരിച്ചുവാങ്ങിയെന്നും കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button