ന്യൂഡൽഹി: ഇമ്രാൻ ഖാൻ പാക് സൈന്യത്തിന്റെ കൈയ്യിലെ വെറും കളിപ്പാവ മാത്രമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശിയാദ്ധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണത്തെ അപലപിക്കാൻ പോലും അദ്ദേഹം ഇതു വരെ തയ്യാറായിട്ടില്ല. പാകിസ്ഥാനിൽ സൈന്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സൈന്യത്തിന്റെ കൈയ്യില പാവ മാത്രമാണ് പാക് പ്രധാനമന്ത്രി. കണ്മുന്നിൽ ഭീകരത അരങ്ങേറുമ്പോഴും വാചാടോപം നടത്താൻ മാത്രമേ അദ്ദേഹത്തിന് സാധിക്കുന്നുള്ളൂ’ അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദവുമായും തീവ്രവാദികളുമായും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും കേന്ദ്ര സർക്കാർ തയ്യാറല്ലെന്നും രാജ്യസുരക്ഷയ്ക്ക് വേണ്ടി സർക്കാർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആവർത്തിച്ച് പ്രഖ്യാപിച്ചു. പുൽവാമ ഭീകരാക്രമണം ബിജെപി ആസൂത്രണം ചെയ്തതാണെന്ന ചില പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments