അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമ സേന പാകിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരിച്ച് ബിജെപി. ബാലാകോട്ടിലെ ഭീകര കേന്ദ്രത്തില്ഡ വ്യോമസോന നടത്തിയ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാര്‍ട്ടി യോഗത്തിലായിരുനന്നു അമിത് ഷാ ഈ പ്രസ്താവന നടത്തിയത്. അതേസമയം കൊല്ലപ്പെട്ട ഭീകകരുടെ എണ്ണത്തില്‍ ബിജെപിയുടെ ആദ്യ പ്രതികരണവും ഇതാണ്.
അതേസമയം ഭീകരവാദ ട്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാകിസ്ഥാന് വാര്‍ത്താ വിതരണ മന്ത്രിയാണ് അറിയിച്ചു ഭീകരസംഘടനയായ ജെയ്ഷ് മുഹമ്മദിനെതിരേയും നടപടി എടുക്കും. എന്നാല്‍ ഇതിന് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സമയം സ്വീകാര്യമല്ലെന്നും പാക് മന്ത്രി പറഞ്ഞു.
Post Your Comments