ന്യൂ ഡൽഹി : ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലേക്ക്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഏതു വകുപ്പിന്റെ ചുമതലയാകും നൽകുക എന്ന് വ്യക്തമല്ല.
प्रधानमंत्री श्री @narendramodiजी के नेतृत्व में केन्द्रीय मंत्री मंडल में मजबूत साथी के रूप में सामेल होने पर हमारे पर्थदर्शक एवं मार्गदर्शक श्रध्देय श्री @AmitShahजी से शुभेच्छा मुलाकात की और शुभकामनाएं दी। pic.twitter.com/ckzJKEeBA9
— Jitu Vaghani (@jitu_vaghani) May 30, 2019
അതേസമയം രണ്ടാം നരേന്ദ്രമോദി മന്ത്രി സഭയിൽ അംഗമായ അമിത് ഷായ്ക്ക് ആശംസകൾ എന്ന ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഖാനിയുടെ ട്വീറ്റും അമിത് ഷാ മന്ത്രിയാകും എന്ന് തന്നെ ഉറപ്പിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല, ബിജെപി ദേശീയ അദ്ധ്യക്ഷനായി തുടരുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നത്.
Jitu Vaghani, Gujarat BJP President tweets: Met Amit Shah ji and congratulated him for becoming a part of PM Narendra Modi's Cabinet. pic.twitter.com/ou47KOJ7SU
— ANI (@ANI) May 30, 2019
കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്രമന്ത്രിയാകും. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം. മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണ് വി.മുരളീധരനുള്ളത് സംഘടനാ തലത്തിലും വലിയ ബന്ധമുള്ള വി മുരളീധരൻ ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്
വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുക. അതിനു മുൻപായി നിയുക്ത മന്ത്രിമാരുമായി നാലരയ്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സദാനന്ദ ഗൗഡ എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. സഖ്യകക്ഷികളില്‍ നിന്ന് അനുപ്രിയ പട്ടേല്‍, റാം വിലാസ് പസ്വാന്‍, ഹസിമ്രത് കൗര്‍ ബാദല്‍, അരവിന്ദ് സാവന്ത് എന്നിവര്‍ മന്ത്രിമാരാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്‍കാമെന്ന നിലപാടാണ് ബിജെപി.
ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ ചടങ്ങിൽ അതിഥികളായെത്തുക. ഇതിനായി രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചു.
Post Your Comments