കുവൈറ്റ്: സ്വദേശി താമസ മേഖലകളില്‍ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. വിവാഹിതരാണെന്ന് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വീട് ലഭിക്കുകയുള്ളു. അതിനായി അതാത് രാജ്യങ്ങളുടെ എംബസിയില്‍ അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യയുടെ സിവില്‍ ഐഡി കാര്‍ഡിന്റെ കോപ്പിയും മേയര്‍ സാക്ഷ്യപ്പെടുത്തിയ ഒപ്പിട്ട വാടകകരാറും ഹാജരാക്കണം. സ്വദേശി പാര്‍പ്പിട മേഖലകളില്‍ നേരിടുന്ന പ്രവാസി ബാച്ചിലര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനം.
Post Your Comments