Latest NewsIndia

ബംഗാൾ പ്രശ്നം: ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി

ബംഗാളിലെ സാഹചര്യം സംബന്ധിച്ച്‌ ​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിംഗ് ഗവര്‍ണറോട്​ വിശദീകരണം തേടിയിരുന്നു.

ന്യൂഡല്‍ഹി: പശ്​ചിമ ബംഗാളില്‍ സിബിഐയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച്‌​ ഗവര്‍ണര്‍ കേസരി നാഥ്​ ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോര്‍ട്ട്​ നല്‍കി. സി.ബി.ഐ പരിശോധനയെത്തുടര്‍ന്ന് ബംഗാളിലെ സാഹചര്യം സംബന്ധിച്ച്‌ ​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിംഗ് ഗവര്‍ണറോട്​ വിശദീകരണം തേടിയിരുന്നു.

ശാരദ ചിട്ടി തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ട്​ കൊല്‍ക്കത്ത പൊലീസ്​ കമ്മീഷ​ണറടെ വീട്ടില്‍ റെയ്​ഡ്​ നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്​ഥരെ ബംഗാൾ പൊലീസ് തടഞ്ഞതോടെയാണ് പ്രശ്​നങ്ങള്‍ക്ക് തുടക്കമായത് . സി.ബി.ഐ എത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തുകയും തുടർന്ന് സത്യഗ്രഹ സമരം ആരംഭിക്കുകയും ചെയ്​തിരുന്നു.

മമതാ ബാനര്‍ജിക്ക്​ പിന്തുണയുമായി വിവിധ രാഷ്​​ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയത്​ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി രംഗത്തെത്തി.അതെ സമയം മമ്‌തയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button