ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ സി വി ആനന്ദ ബോസിനെ നിയമിച്ചു. രാഷ്ട്രപതിയാണ് അദ്ദേഹത്തിന് പശ്ചിമ ബംഗാൾ ഗവർണറായി നിയമനം നൽകിയത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് ഡോ സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.
നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല നിർവ്വഹിക്കുന്നത് മണിപ്പൂർ ഗവർണർ എൽ ഗണേശനാണ്. ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ആനന്ദ ബോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു: റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന് മന്ത്രി ജി ആർ അനിൽ
Post Your Comments