കൊച്ചി: ഗതാഗത നിയമം ലംഘിച്ച് കാറോടിച്ച് കാറോടിച്ച താരപുത്രനെ പോലീസു നാട്ടുകാരും ചേര്‍ന്ന് പിടികൂടി. നടന് ബാബുരാജിന്റെ മകന് അക്ഷയ് ആണ് പിടിയിലായത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അക്ഷയിനെ നാട്ടുകാരുടെ സഹായത്തോടെയാണ് ഒടുവില്‍ പോലീസിന് പിടികൂടാനായത്.
അമിത വേഗതയില്‍ ആഡംബരക്കാറുമായി പോയിരുന്ന അക്ഷയിയെ അടിമാലി പത്താംമൈലില്‍ വച്ച് പോലീസ് കൈകാണിച്ചിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുള്ള സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കാര്‍ കാത്തു നിന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പിന്നീട് കാറുകാരനെ പിടികൂടാന്‍ പോലീസിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞ് ടൗണില്‍ എത്തിയ കാര്‍ പോലീസു നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വാഹനമോടിച്ചിരുന്നത് നടന് ബാബുരാജിന്റെ മകന് ആണെന്ന് മനസ്സിലാവുകയായിരുന്നു.
അക്ഷയിനെ സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ നടന് ബാബുരാജിന്റെ മകനാണെന്ന് വാഹനമോടിച്ചിരുന്ന യുവാവ് അറിയിക്കുകയായിരുന്നു. എന്നാല്‍ വാഹന പരിശോധന നടത്തിയ പോലീസിന് അതിനുള്ളില്‍ നിന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പോലീസ് കൈകാണിച്ചത് കണ്ടില്ലെന്നും അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും അക്ഷയ് പറഞ്ഞു. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് അക്ഷയില്‍ നി്ന്നും 500 രൂപ വാങ്ങി വിട്ടു.
Post Your Comments