സൗദിയും യു.എ.ഇയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. ‘അബീര്‍’ എന്നാണ് കറന്‍സിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കാണ് ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമായ കറന്‍സി ഉപയോഗിക്കുക. യു.എ.ഇ – സൗദി ധനവിനിമയത്തിന്റെ ചെലവ് കുറച്ച് ഫലപ്രദമാക്കുകയാണ് അബീറിന്റെ പ്രാഥമിക ലക്ഷ്യം. യു.എ.ഇയിലെയും സൗദി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ക്ക് മാത്രമായിരിക്കും ഇതില്‍ ഇടപാടുകള്‍ സാധ്യമാവുക. സാങ്കേതിക പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെങ്കില്‍ നിയമനിര്‍മാണം നടത്തുകയും കൂടുതല്‍ ഇടപാടുകള്‍ ഇതുവഴിയാക്കുകയും ചെയ്യുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു.
സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റി, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് അബീര്‍ എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ധനവിനിമയത്തിനായിരിക്കും തുടക്കത്തില്‍ ഈ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. സംവിധാനം നിലവില്‍ വന്ന ശേഷം ഇതിന്റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാനാണ് തീരുമാനം.ഡിജിറ്റല്‍ കറന്‍സിക്കായി രൂപീകരിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
Post Your Comments