സ്വർണത്തിന്റെ പിന്തുണയുള്ള ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ ഒരുങ്ങി സിംബാബ്‌വെ. റിപ്പോർട്ടുകൾ പ്രകാരം, ഡോളറിനെതിരെ പ്രാദേശിക കറൻസിയുടെ മൂല്യത്തകർച്ചയിൽ നിന്ന് സ്ഥിരത കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റൽ കറൻസിക്ക് രൂപം നൽകുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഉയർന്ന പണപ്പെരുപ്പം പ്രാദേശിക കറൻസിയുടെ മൂല്യം ഇടിയാൻ കാരണമായിട്ടുണ്ട്.
സ്വർണത്തിന്റെ പിന്തുണയുള്ള ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതോടെ ചെറിയ അളവിലുള്ള സിംബാബ്‌വെ ഡോളറുകൾ ഡിജിറ്റൽ ഗോൾഡ് ടോക്കണിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് സിംബാബ്‌വെ കറൻസിയുടെ മൂല്യം ഇടിയുന്നത് തടയുന്നതാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ പൊതുജനങ്ങൾക്ക് വിപണനം ചെയ്യാൻ സ്വർണ നാണയം വിതരണം ചെയ്തിരുന്നു.
2009-ൽ നേരിട്ട പണപ്പെരുപ്പം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് സിംബാബ്‌വെയെ തള്ളിവിട്ടത്. പത്ത് വർഷങ്ങൾക്ക് ശേഷം, 2019 മുതലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടുതലായും ഭരണകൂടം നടത്തിയത്. നിലവിൽ, സിംബാബ്‌വെയിലെ ജനങ്ങളുടെ സാമ്പത്തിക നിലയിൽ നേരിയ തോതിൽ പുരോഗമനം ഉണ്ടായിട്ടുണ്ട്.
Post Your Comments