Latest NewsNewsBusiness

ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ആർബിഐ, യുപിഐയുമായി ഉടൻ ബന്ധിപ്പിച്ചേക്കും

നിലവിൽ, പ്രതിദിനം ഏകദേശം 18,000 ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നുണ്ട്

രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സിബിഡിസി) ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക്. ഡിജിറ്റൽ കറൻസി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി (യുപിഐ) ബന്ധിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ഉപഭോക്താവ് ഓഫ്‌ലൈനിൽ ആയിരിക്കുമ്പോൾ ഡിജിറ്റൽ കറൻസി ഇടപാടുകൾ അനുവദിക്കാനും, ഡിജിറ്റൽ കറൻസി അഥവാ ഇ-റുപ്പിയെ ബാങ്കുകളുമായി ചേർന്ന് യുപിഐയിൽ ബന്ധിപ്പിക്കാനുമാണ് ആർബിഐയുടെ ശ്രമം. നിലവിൽ, ക്യുആർ കോഡ് മുഖേന യുപിഐയുമായി ഡിജിറ്റൽ കറൻസിയെ ബന്ധിപ്പിക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.

ഈ വർഷം അവസാനത്തോടെ പ്രതിദിനം ശരാശരി 10 ലക്ഷം റീട്ടയിൽ ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കൂടുതൽ ജനപ്രീതിയുള്ള യുപിഐ ഇടപാടുകളിലേക്ക് ഡിജിറ്റൽ കറൻസി എത്തിക്കുന്നത്. നിലവിൽ, പ്രതിദിനം ഏകദേശം 18,000 ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നുണ്ട്. അതേസമയം, ഒക്ടോബറോടെ ബാങ്കുകൾ തമ്മിലുള്ള വായ്പകൾക്കോ, കോൾ മണി മാർക്കറ്റ് ഇടപാടുകൾക്കോ ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതാണ്. റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അജയ് കുമാർ ചൗധരിയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചത്.

Also Read: ഓഹരി വിപണിയിലെ സാന്നിധ്യമാകാൻ ഇനി യാത്ര ഓൺലൈനും, നാളെ മുതൽ ഐപിഒ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button