ഇന്ത്യയുടെ സ്വന്തം കറൻസിയുടെ ഭാഗമാകാൻ അഞ്ച് ബാങ്കുകൾ കൂടി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഡിജിറ്റൽ കറൻസിയുടെ പരീക്ഷണഘട്ടത്തിൽ പുതുതായി അഞ്ച് ബാങ്കുകളെയാണ് റിസർവ് ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഡിജിറ്റൽ കറൻസിയുടെ സേവനം 9 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. രബിശങ്കരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
ആദ്യ ഘട്ടത്തിൽ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് ഡിജിറ്റൽ കറൻസിയുടെ ഭാഗമായത്. മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ നിന്നായിരുന്നു തുടക്കം. ഏറെ വൈകാതെ തന്നെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഡിജിറ്റൽ കറൻസിയുടെ ഭാഗമായി. രണ്ടാം ഘട്ടമെന്ന നിലയിൽ അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, പാട്ന, ലക്നൗ, ഷിംല എന്നിവിടങ്ങളിലേക്കാണ് സേവനം വ്യാപിപ്പിക്കുക.
Also Read: പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിനെ അറിയാം
Post Your Comments