Latest NewsNewsBusiness

ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം

രാജ്യത്ത് ഡിസംബർ ഒന്ന് മുതലാണ് റീട്ടെയിൽ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് തുടക്കമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറെക്കാലമായുള്ള കാത്തിരിപ്പിന് ശേഷമാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത്. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡിജിറ്റൽ കറൻസി ഇടപാടുകൾക്കായി 1.71 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത നാല് ബാങ്കുകൾ മുഖാന്തരമാണ് ഇടപാടുകൾ നടത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ ബാങ്കുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ നഗരങ്ങളിലാണ് ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നത്.

രാജ്യത്ത് ഡിസംബർ ഒന്ന് മുതലാണ് റീട്ടെയിൽ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. ചെറുകിട ഇടപാടുകാരുടെ ആവശ്യങ്ങൾ, ബാങ്കുകളുടെ പണലഭ്യത എന്നിവ പരിഗണിച്ചതിനുശേഷം കൂടുതൽ തുക അനുവദിക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഏകദേശം 50,000- ലധികം കച്ചവടക്കാരെയും ഉപഭോക്താക്കളെയുമാണ് ഇടപാടുകളിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നത്. രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ കറൻസിയുടെ ഉപഭോഗം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതാണ്.

Also Read: ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി കുടുംബശ്രീ ഡയറക്ടർ

നിലവിലെ ബാങ്കുകൾക്ക് പുറമേ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയും ഡിജിറ്റൽ കറൻസി ഇടപാടുകളിൽ പങ്കാളിത്തം ഉറപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button