പനാജി : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുകയാണെങ്കിലും തിരക്കുകളില്‍ നിന്നും മാറി ഗോവയില്‍ അവധി ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും. കടല്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഗോവയിലെ പ്രസിദ്ധമായ വോര്‍ഫ് റസ്റ്റോറന്റിലാണ് ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി ഇരുവരും എത്തിയത്.
https://www.instagram.com/p/BtI73ZKButh/
നീല ടീ ഷര്‍ട്ടും ധരിച്ച് ഹോട്ടലിലെ മറ്റ് അതിഥികള്‍ക്കൊപ്പം സെള്ഫിയെടുക്കുന്ന രാഹുലിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ അകമ്ബടിയില്ലാതെയാണ് ഇരുവരും ഗോവ ചുറ്റിക്കറങ്ങാനായെത്തിയത്. മൂന്ന് ദിവസത്തെ ഗോവന്‍ യാത്രയ്ക്കാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. തീര്‍ത്തും സ്വകാര്യമായ വിനോദ
സന്ദര്‍ശനം മാത്രമാണിതെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.
Post Your Comments