ദോഹ: ഫോര്‍ബ്സ് മാഗസിന്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 15 ലോകനഗരങ്ങളെ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ ദോഹയും. ഉപരോധാനന്തരം ഖത്തര്‍ കൂടുതല്‍ സ്വാശ്രയമായെന്നും ഫോര്‍ബ്സ് പറയുന്നു. 52 നഗരങ്ങളെ ഉള്‍പ്പെടുത്തി അടുത്തിടെ ന്യൂയോര്‍ക് ടൈംസ് തയാറാക്കിയ പട്ടികയിലും ദോഹ ഇടം കണ്ടെത്തിയിരുന്നു.
മേഖലയിലെ ഏറ്റവും തുറന്ന രാജ്യമാണ് ഖത്തര്‍. ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസാ രഹിത സന്ദര്‍ശനാനുമതി ഉള്ളതും ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ ഹമദ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് നാലുദിവസം രാജ്യത്ത് സന്ദര്‍ശനാനുമതി ലഭ്യമാണെന്നതും ഫോര്‍ബ്സ് ചൂണ്ടിക്കാട്ടുന്നു.
സൂഖ് വാഖിഫ്, അല്‍ ഷക്വാബ് ഇക്വസ്ട്രിയന്‍ സെന്റര്‍, ഫാല്‍ക്കന്‍ ഹോസ്പിറ്റല്‍, ഇമാം മുഹമ്മദ് ഇബ്ന്‍ ആബിദ് അല്‍ വഹാബ് മസ്ജിദ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, ഫയര്‍ സ്റ്റേഷന്‍ കോംപ്ലക്സ്, കത്താറ, ഖത്തര്‍ ദേശീയ മ്യൂസിയം, മിഷൈരിബ് മ്യൂസിയങ്ങള്‍, ഫിഫ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ എന്നിവയൊക്കെ കണ്ടിട്ടെ ദോഹ വിടാവൂ എന്നാണ് ഫോര്‍ബ്സ് രാജ്യാന്തരയാത്രികരെ ഓര്‍മിപ്പിക്കുന്നത്.
മോണ്ടിനെഗ്രോ, ചിലെ, പെര്‍ത്, തസ്മാനിയ(ഓസ്ട്രേലിയ), ചെങ്ദു(ചൈന), പ്യുര്‍ടോറിക്കോ, ബെര്‍ലിന്‍, ബാജാപെനിന്‍സുല(മെക്സിക്കോ), ഡോളോമൈറ്റ്സ്(ഇറ്റലി), ജപ്പാന്‍ ഗ്രാമങ്ങള്‍, ടെക്സാസ്(യുഎസ്എ) എന്നിവയൊക്കെ പട്ടികയിലുണ്ട്.
Post Your Comments