പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. പ്രവാസികൾക്കായി കൊച്ചി-ദോഹ റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 23 മുതൽ കൊച്ചി-ദോഹ റൂട്ടിൽ പ്രതിദിന നോൺ സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുമെന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വ്യക്തമാക്കി. കണക്ടിവിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമിടുന്നത്.
കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം 1:30-നാണ് വിമാനം പുറപ്പെടുക. 3:45-ന് ദോഹയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുളള സർവീസ് ദോഹയിൽ നിന്നും പ്രാദേശിക സമയം 4:45-ന് പുറപ്പെട്ട് കൊച്ചിയിൽ 11:35 ഓടെ എത്തിച്ചേരുന്നതാണ്. 162 സീറ്റുളള എ320 നിയോ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. ഇക്കോണമി ക്ലാസിൽ 150 സീറ്റുകളും, ബിസിനസ് ക്ലാസിൽ 12 സീറ്റുകളും ഉണ്ടാകും. നിലവിൽ, കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഇതിന് പുറമേയാണ്, ദോഹ-കൊച്ചി റൂട്ടിൽ സർവീസ് ആരംഭിക്കുന്നത്.
Post Your Comments