ദോഹ: ദോഹയിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി തുർക്കിഷ് എയർലൈൻ. ഫിഫ ലോകകപ്പിൽ കാണികൾക്ക് സുഗമയാത്ര ഒരുക്കാൻ വേണ്ടിയാണ് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഇസ്താൻബുൾ-ദോഹ പ്രതിവാര സർവ്വീസുകളുടെ എണ്ണം നിലവിലെ 12 ൽ നിന്ന് 42 ആയി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
Read Also: ‘നാണക്കേട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്’: നടിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിവിൻ പോളി
തുർക്കി വഴി ദോഹയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ട്രാൻസിറ്റിനിടെ ഇസ്താൻബുള്ളിൽ സമയം ചെലവിടാനുള്ള സ്റ്റോപ്പ് ഓവർ പ്രോഗ്രാമുകളും തുർക്കിഷ് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകകപ്പ് പ്രമാണിച്ച് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളും ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം ഉയർത്തിയിട്ടുണ്ട്.
Post Your Comments