ഞാറക്കല്‍: നാട്ടിലെ ജീവിത ദുരിതങ്ങളിൽ നിന്നും രക്ഷനേടായി പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നവർ നരവധിയാണ്. എല്ലാ കഷ്ടപ്പാടുകള്‍ക്കും അവസാനമാകുമെന്ന് കരുതി ദോഹയിലേക്ക് വിമാനം കയറിയ പ്രീതിയ്ക്ക് നേരിടേണ്ടി വന്നത് നരകജീവിതം. പ്രവാസ ജീവിതത്തിൽ നേരിട്ട ദുരിതങ്ങൾ വെളിപ്പെടുത്തുകയാണ് ഞാറക്കല്‍ സ്വദേശിയായ പ്രീതി സെല്‍വരാജ്. പതിനാറു മാസം ദോഹയില്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് പ്രീതി തുറന്നു പറയുന്നത്. തന്റെ ദോഹയിലെ ജീവിതത്തെക്കുറിച്ചു ഭീതിയോടെ മാത്രമേ പ്രീതിയ്ക്ക് ഓർക്കാൻ കഴിയൂ.
‘ആ വീട്ടിലെ ആദ്യത്തെ ദിവസം മുതല്‍ നരകമായിരുന്നു. ലക്ഷങ്ങള്‍ കൊടുത്ത് അവര്‍ വാങ്ങിയ അടിമയാണ് ഞാന്‍ എന്നാണ് പറഞ്ഞത്. തുടര്‍ച്ചയായി പണിയെടുക്കേണ്ടിവന്നു. നാല് മണിക്കൂറാണ് ഉറങ്ങാന്‍ കിട്ടിയിരുന്നത്. അവരുടെ എച്ചില്‍ ആയിരുന്നു എന്റെ ഭക്ഷണം’- പ്രീതി ഒരു സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
read also: മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥ : ഹൈക്കോടതി
23,000 രൂപ മാസശമ്പളത്തിന് കരാര്‍ ഉറപ്പിച്ചാണ് 43കാരിയായ പ്രീതി 2020 മാര്‍ച്ചില്‍ ദോഹയിലേക്ക് പോയത്. എന്നാൽ അറബി കുടുംബത്തിന്റെ കൊടിയ പീഡനങ്ങള്‍ക്കാണ് താൻ ഇരയായതെന്നു പ്രീതി പറയുന്നു. ‘എന്റെ അവസ്ഥ ഏജന്റുമാരെ അറിയിച്ചെങ്കിലും അവര്‍ ചെവിതന്നില്ല. ഒരു വര്‍ഷവും നാല് മാസവും എനിക്കവിടെ പണിയെടുക്കേണ്ടിവന്നു. വീട്ടില്‍ പോകണമെന്ന് ഞാന്‍ നിര്‍ബന്ധം പറഞ്ഞപ്പോള്‍ അവര്‍ ലക്ഷങ്ങള്‍ നല്‍കി വാങ്ങിയ അടിമയാണ് ഞാന്‍ എന്നാണ് പറഞ്ഞത്. ആ വീട്ടിലെ രണ്ട് സ്ത്രീകള്‍ എന്നും എന്നെ അടിക്കും. വീട്ടിലേക്ക് വിളിക്കാതിരിക്കാന്‍ എന്റെ ഫോണും അവര്‍ വാങ്ങിവച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന എന്റെ ആവശ്യം ശക്തമായപ്പോള്‍ ശമ്ബളം തരാതെയായി. നാല് മാസമായി എനിക്ക് ശമ്ബളം കിട്ടിയിട്ടില്ല’, പ്രീതി പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രീതി കൂട്ടിച്ചേർത്തു . ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ സഹായത്തോടെയാണ് പ്രീതിയ്ക്ക് തിരികെ നാട്ടിൽ എത്താൻ പറ്റിയത്. പ്രീതിയെ വിദേശത്തേക്കയച്ച ഏജന്റുമാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ഞാറക്കല്‍ സിഐ രാജന്‍ വ്യക്തമാക്കി.
Post Your Comments