കൊച്ചി: ഫോബ്‌സ് പുറത്തിറക്കിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി 10 മലയാളികള്‍. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 480 കോടി ഡോളറാണ് (35,600 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 26-ാം സ്ഥാനത്തുള്ള യൂസഫലി അതി സമ്പന്നരുടെ ആഗോള പട്ടികയില്‍ 589-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്ബന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. 330 കോടി ഡോളര്‍ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്.
read also:മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ജവാന്റെ പുറത്തുവന്ന ചിത്രം ഒരു വര്‍ഷം മുമ്പത്തെ
രവി പിള്ള, ബൈജു രവീന്ദ്രന്‍ (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി), ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (130 കോടി ), ടി എസ് കല്യാണരാമന്‍ (100 കോടി) എന്നിവരാണു പട്ടികയിലുള്ള മറ്റു മലയാളികള്‍.
Post Your Comments