ദോഹ: നമ്മളിൽ പലരും ഓട്സ് ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ‘ക്വാക്കര്‍’ ബ്രാൻഡിന്റെ ഓട്സ് ഉല്‍പന്നങ്ങളില്‍ ചില ബാച്ചിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
2024 ജനുവരി ഒമ്പത്, മാര്‍ച്ച് 12, ജൂണ്‍ മൂന്ന്, ആഗസ്റ്റ് രണ്ട്, സെപ്റ്റംബര്‍ ഒന്ന്, ഒക്‌ടോബര്‍ ഒന്ന് തീയതികളില്‍ കാലാവധി തീരുന്ന ബാച്ച് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
read also: വൈറ്റ്ഹെഡ്സ് മാറ്റാം വെറും 10 മിനിട്ടിൽ
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) നടത്തിയ പരിശോധനയിൽ ഇവയില്‍ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും കമ്പനി അധികൃതര്‍ ഇവ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. മുകളില്‍ സൂചിപ്പിച്ച തീയതികളില്‍ കാലാവധി തീരുന്ന ഓട്സ് പൊതുജനങ്ങള്‍ നേരത്തേ വാങ്ങി സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ ഔട്ട്‌ലെറ്റിലേക്ക് തിരികെ നല്‍കാനോ നശിപ്പിക്കാനോ പൊതുജനാരോഗ്യ മന്ത്രാലയം ഉപഭോക്താക്കളോട് നിര്‍ദേശിച്ചു.
Post Your Comments